വയനാടിനായി മഹിളാ അസോസിയേഷന്റെ 5 ലക്ഷം
കോഴിക്കോട് വയനാട്ടിലെ ദുരിതബാധിതർക്ക് സഹായമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആദ്യഗഡുവായി അഞ്ചുലക്ഷം രൂപ കൈമാറി. ജില്ലാ, ഏരിയ, വില്ലേജ് കമ്മിറ്റി അംഗങ്ങളിൽനിന്ന് സമാഹരിച്ച തുകയാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയത്. ജില്ലാ സെക്രട്ടറി കെ പുഷ്‌പജ, പ്രസിഡന്റ് ഡി ദീപ എന്നിവരിൽനിന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക തുക ഏറ്റുവാങ്ങി. കെ ടി സജിത, കെ നജ്‌മ, എം രമണി എന്നിവർ സംസാരിച്ചു. Read on deshabhimani.com