വയനാട്ടിലുണ്ടായ ഉരുൾ പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം

ബാലസംഘം പേരാമ്പ്ര ഏരിയാ സമ്മേളനം വിഷ്‌ണു ജയൻ ഉദ്ഘാടനംചെയ്യുന്നു


മേപ്പയൂർ  വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്  ബാലസംഘം പേരാമ്പ്ര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.  കൊഴുക്കല്ലൂർ കെജിഎംഎസ് യുപി സ്‌കൂളിൽ നടന്ന സമ്മേളനം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വിഷ്‌ണു ജയൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ്‌  എസ് ജെ സാഞ്ചൽ, കൺവീനർ  മർഫിദ എസ് രാജീവ്,  ദേവനന്ദ ആവള, പവൻനാഥ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.  ഏരിയാ സെക്രട്ടറി റീഥിക റിയ പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോയിന്റ്‌ സെക്രട്ടറി  ജി കെ ദിൽജിത്ത്  സംഘടനാ  റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കൺവീനർ വി സുന്ദരൻ,  ജില്ലാ പ്രസിഡന്റ്‌ സി അപർണ,  എം കുഞ്ഞമ്മത്, കെ രാജീവൻ, കെ കെ നിധീഷ്, ആർ വി അബ്ദുള്ള എന്നിവർ സംസാരിച്ചു.    ഷൈനു സ്വാഗതവും  സി എം ചന്ദ്രൻ  നന്ദിയും പറഞ്ഞു.  ഭാരവാഹികൾ : എസ് ജെ സാഞ്ചൽ  (പ്രസിഡന്റ്‌),  മർഫിദ എസ് രാജീവ്, വ്യാസ് വിജയ് (വൈസ് പ്രസിഡന്റുമാർ),   റീഥിക റിയ (സെക്രട്ടറി), കെ എം ഫിദൽ, ഭവ്യ ബിന്ദു (ജോ. സെക്രട്ടറിമാർ),  കെ രാമകൃഷ്ണൻ (കൺവീനർ), ആർ വി അബ്ദുള്ള,  എ പി രമ്യ (ജോ.‌ കൺവീനർമാർ),  കെ കെ നിധീഷ് (കോ ഓർഡിനേറ്റർ).   Read on deshabhimani.com

Related News