റെയില്‍വേ യാത്രാസൗജന്യം പുനഃസ്ഥാപിക്കണം
നാദാപുരം മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന റെയില്‍വേ യാത്രാസൗജന്യം പുനഃസ്ഥാപിക്കണമെന്ന് തൂണേരി ബ്ലോക്ക് സായൂജ്യം വയോജന സഭ 11ാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പി ഗവാസ് ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദ് അലി, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി, രാഘവന്‍ നമ്പ്യാര്‍, അഡ്വ. എ സജീവന്‍, അഹമ്മദ് പുന്നക്കല്‍, എ കെ പീതാംബരന്‍, പി സി ലക്ഷ്മി, സി എച്ച് ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. മുതിർന്ന അംഗം രാമച്ചംവീട്ടില്‍ മാണിയെ ടി കെ രാജന്‍ ആദരിച്ചു. ‘വയോജനങ്ങളും സാമൂഹ്യക്ഷേമവും' എന്ന വിഷയത്തില്‍ കില ഫാക്കല്‍റ്റി ഇ പി രത്നാകരന്‍ ക്ലാസെടുത്തു. വയോജനരംഗത്ത് അഭിമാനകരമായ പ്രര്‍ത്തനം കാഴ്ചവച്ച നാദാപുരം പഞ്ചായത്തിലെ നാലാം വാര്‍ഡിനുവേണ്ടി പി വി വിജയകുമാര്‍, വളയം പഞ്ചായത്തിലെ ഏഴാം വാര്‍ഡിനുവേണ്ടി സി എച്ച് ഭാസ്കരന്‍ എന്നിവര്‍ ടി കെ രാജനിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങി. ഭാരവാഹികള്‍: പി കെ ദാമു (പ്രസിഡന്റ്), വി രാജലക്ഷ്മി, വി കെ അബ്ദുള്ള, കുഞ്ഞിരാമന്‍ തപസ്യ(വൈസ് പ്രസിഡന്റുമാർ), എം ശങ്കരന്‍ (സെക്രട്ടറി), സുരേന്ദ്രന്‍ തൂണേരി, പി സി ലക്ഷ്മി, എ കെ പി കുഞ്ഞബ്ദുള്ള (ജോ. സെക്രട്ടറിമാർ), എം കെ അശോകന്‍ (ട്രഷറർ). Read on deshabhimani.com