സിപിഐ എം കോഴിക്കോട് നോർത്ത് 
ഏരിയാ സമ്മേളനത്തിന് പതാക ഉയർന്നു

സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ വി പി മനോജ് പതാക ഉയർത്തുന്നു


എരഞ്ഞിക്കൽ കോഴിക്കോട് നോർത്ത് ഏരിയാ സമ്മേളനത്തിന് എരഞ്ഞിക്കലിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പതാക ഉയർന്നു. സ്വാഗതസംഘം ചെയർമാൻ വി പി മനോജ് പതാക ഉയർത്തി. കൺവീനർ സി വി ആനന്ദകുമാർ അധ്യക്ഷനായി.  ഏരിയാ സെക്രട്ടറി കെ രതീഷ്, ഒ സദാശിവൻ, സി പി സുലൈമാൻ, വി കെ മോഹൻദാസ്, അബൂബക്കർ സിദ്ദിഖ്‌ എന്നിവർ സംസാരിച്ചു. പതാകജാഥ തലക്കുളത്തൂരിലെ പറപ്പാറയിൽ മലയിൽ സദാനന്ദന്റെ രക്തസാക്ഷി സ്മൃതിമണ്ഡപത്തിന് സമീപത്തുനിന്നാരംഭിച്ചു. ജില്ലാ കമ്മിറ്റിയംഗം ഇ പ്രേംകുമാർ ഉദ്ഘാടനംചെയ്തു. സദാനന്ദന്റെ ഭാര്യ വിലാസിനിയിൽനിന്ന് ജാഥാ ക്യാപ്റ്റൻ സി പി സുലൈമാൻ പതാക ഏറ്റുവാങ്ങി. പി ശിവശങ്കരൻ അധ്യക്ഷനായി. സി പി സുലൈമാൻ, പി ജിതിൻരാജ് എന്നിവർ സംസാരിച്ചു. സമ്മേളന നഗരിയിൽ വി കെ മോഹൻദാസ് പതാക ഏറ്റുവാങ്ങി. കൊടിമരജാഥ വേങ്ങേരിയിലെ വിജയൻ, വിജു രക്തസാക്ഷി സ്മൃതികുടീരത്തിൽ നിന്നാരംഭിച്ചു. ജില്ലാ കമ്മിറ്റിയംഗം ടി വി നിർമലൻ ഉദ്ഘാടനംചെയ്തു. രക്തസാക്ഷി വിജയന്റെ ഭാര്യ ശ്യാമളയിൽനിന്ന് ജാഥാ ക്യാപ്റ്റൻ ഒ സദാശിവൻ ഏറ്റുവാങ്ങി. കെ കിഷോർ അധ്യക്ഷനായി. എം ഷാജി സംസാരിച്ചു. സമ്മേളന നഗരിയിൽ ഏരിയാ സെക്രട്ടറി കെ രതീഷ് കൊടിമരം ഏറ്റുവാങ്ങി.  നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും റെഡ് വളന്റിയർമാരുടെയും ബാൻഡ്‌ വാദ്യങ്ങളുടെയും അത്‌ലറ്റുകളുടെയും അകമ്പടിയോടെ ഇരുജാഥകളും എരഞ്ഞിക്കൽ ടോൾബൂത്തിന് സമീപം സംഗമിച്ച ശേഷമാണ് സമ്മേളന നഗരിയിലേക്ക് എത്തിയത്.   Read on deshabhimani.com

Related News