മാലിന്യമുക്തം നവകേരളം 
ജനകീയ ക്യാമ്പയിന്‌ തുടക്കം

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ മേയർ ബീന ഫിലിപ്പ് ഉദ്‌ഘാടനം ചെയ്യുന്നു


 കോഴിക്കോട്‌ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കോർപറേഷൻ തല ഉദ്‌ഘാടനം മേയർ  ബീന ഫിലിപ്പ് നിർവഹിച്ചു.  മേയർ ഭവന്‌ സമീപം നിർമിച്ച ടേക്ക് എ ബ്രേക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്താണ് പ്രവർത്തനത്തിന് തുടക്കമിട്ടത്.  ആരോഗ്യ സമിതി ചെയർപേഴ്‌സൺ  ഡോ. എസ് ജയശ്രീ അധ്യക്ഷയായി.  സമിതി ചെയർപേഴ്‌സൺമാരായ സി നാസർ, ഒ പി ഷിജിന, സി രേഖ, കൗൺസിലർ റഹ്മത്ത്, എക്സിക്യൂട്ടീവ് എൻജിനിയർ സന്തോഷ്‌, ക്ലീൻസിറ്റി മാനേജർ പ്രകാശൻ, കെ മുരളി എന്നിവർ സംസാരിച്ചു. ഹെൽത്ത്‌ ഓഫീസർ ഡോ. മുനവ്വർ റഹ്മാൻ സ്വാഗതവും കെ ഷമീ നന്ദിയും പറഞ്ഞു. പണികഴിപ്പിച്ച ടേക്ക് എ ബ്രേക്കിൽ കഫ്റ്റീരിയ, ഫീഡിങ് സെന്റർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബീച്ചിലെത്തുന്നവർക്ക് ഏറെ സൗകര്യപ്രദമാകും. നവകേരളം മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കി. പ്രിൻസിപ്പൽ ഡോ. കെ ജി സജീത്ത് കുമാർ, സൂപ്രണ്ട് ഡോ. എം പി ശ്രീജയൻ എന്നിവർ ചേർന്ന്‌ ഉദ്ഘാടനംചെയ്തു. സത്യൻ മായനാട്, എച്ച്ഐമാരായ ബഷീർ ദിജു, സുരേഷ്, ആവണി, ജ്യോതി എന്നിവർ സംസാരിച്ചു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ നടക്കാവ് ചലനം അയൽപക്കവേദിയുടെ നേതൃത്വത്തിൽ ആറാം ​ഗേറ്റ് മുതൽ റെയിൽ സമീപപ്രദേശങ്ങളും റോഡും ശുചീകരിച്ചു. പന്തീരാങ്കാവ് മാലിന്യ മുക്ത നവകേരളത്തിനായി ഒളവണ്ണയിൽ പഞ്ചായത്തുതല ജനകീയ ക്യാമ്പയിൻ  പഞ്ചായത്ത് പ്രസിഡന്റ്‌ പി ശാരുതി ഉദ്ഘാടനംചെയ്തു. 2023-–-24  പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച എയറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി ബാബുരാജൻ അധ്യക്ഷനായി. ജെ എസ്  ജയറാണി, എച്ച്ഐ ഫസ്‌ല എന്നിവർ സംസാരിച്ചു.  സെക്രട്ടറി പി ജി സുനിൽ കുമാർ സ്വാഗതം പറഞ്ഞു. തലക്കുളത്തൂർ  പഞ്ചായത്ത് ‘മാലിന്യമുക്തം നവകേരളം’ രണ്ടാംഘട്ട ക്യാമ്പയിന് തുടക്കമായി. ജനകീയ ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി പ്രമീള ഉദ്ഘാടനംചെയ്തു.  വൈസ് പ്രസിഡന്റ്‌ കെ കെ ശിവദാസൻ അധ്യക്ഷനായി. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഹരിത വിദ്യാലയങ്ങൾ, ഹരിതഭവനം, ഹരിത അങ്കണവാടി, പുഴകൾ, തോടുകൾ, കുളങ്ങൾ, റോഡുകൾ എന്നിവ ശുചീകരിച്ചു. ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസി. സെക്രട്ടറി റീജ മാക്കഞ്ചേരി സ്വാഗതവും  വാർഡ് മെമ്പർ കെ വി ഗിരീഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News