ജനകീയ ക്യാമ്പയിന് തുടക്കം
കോഴിക്കോട് ശുചിത്വത്തിന്റെ മാതൃകാമുഖം സൃഷ്ടിക്കാനൊരുങ്ങി ജില്ല. സമ്പൂർണ മാലിന്യമുക്തം എന്ന ലക്ഷ്യത്തിലേക്ക് നാടൊന്നാകെ നീങ്ങി. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യദിനം ആയിരത്തോളം പദ്ധതികൾ നാടിന് സമർപ്പിച്ചു. വിവിധ തലത്തിൽ ശുചീകരണപ്രവർത്തനം നടന്നു. ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങി മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യം കൈവരിക്കാനാകുന്ന തരത്തിലാണ് ആസൂത്രണം. ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങി അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30 വരെ നീളുന്ന ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു.ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. Read on deshabhimani.com