കാപ്പാട് ഇനി ഹരിത ടൂറിസം കേന്ദ്രം
കൊയിലാണ്ടി മാലിന്യമുക്തം നവകേരളം കർമപദ്ധതിയുടെ ഭാഗമായി കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ചിനെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി കാനത്തിൽ ജമീല എംഎൽഎ പ്രഖ്യാപിച്ചു. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷയായി. നവകേരള മിഷൻ, ശുചിത്വമിഷൻ നേതൃത്വത്തിലാണ് കാപ്പാടിനെ ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുത്തത്. കർമപദ്ധതിയുടെ ഭാഗമായി ഹരിത അയൽക്കൂട്ടം, ഹരിത വിദ്യാലയം, ഹരിത സ്ഥാപനങ്ങൾ, ഹരിത ടൗൺ തുടങ്ങിയ പദ്ധതികളും പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് മുഖ്യാതിഥിയായി. ടി അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഷീല, സ്ഥിരംസമിതി അംഗങ്ങളായ അതുല്യ ബൈജു, സന്ധ്യാ ഷിബു, പഞ്ചായത്ത് അംഗം വി മുഹമ്മദ് ഷരീഫ്, പി ശിവദാസൻ, വത്സല പുല്ല്യേത്ത്, വൈഷ്ണവി, ആഷിത, വന്ദന, നന്ദുലാൽ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com