വടകര പുതിയ ബസ് സ്റ്റാൻഡ് 
നവീകരണത്തിന് 2.5 കോടി

വടകര പുതിയ ബസ് സ്റ്റാൻഡ്


സ്വന്തം ലേഖകൻ വടകര  വടകര പുതിയ ബസ് സ്റ്റാൻഡ് നവീകരണത്തിന് 2.5 കോടി രൂപയുടെ പദ്ധതി ഒരുങ്ങുന്നു.  ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ വടകര പുതിയ ബസ് സ്റ്റാൻഡിന്റെ മുഖച്ഛായയും മാറും. റീബിൽഡ് കേരള പദ്ധതിയിലാണ് ഫണ്ട് അനുവദിച്ചത്. രൂപരേഖ തയ്യാറാക്കാൻ കോഴിക്കോട് എൻഐടിക്ക് നഗരസഭ കത്തുനൽകി. എൻഐടി സംഘം സ്ഥലപരിശോധന നടത്തി നിർദേശങ്ങൾ നഗരസഭക്ക് സമർപ്പിച്ചിരുന്നു. ആറുവരിയായി വികസിപ്പിക്കുന്ന ദേശീയപാതക്ക് തൊട്ടടുത്താണ് വടകര പുതിയ ബസ് സ്റ്റാൻഡ്. ദേശീയപാത പൂർത്തിയായാൽ സർവീസ് റോഡ് ലെവലിൽനിന്ന്‌ ഏകദേശം മുക്കാൽ മീറ്റർ താഴ്‌ചയുണ്ടാകും പുതിയ ബസ് സ്റ്റാൻഡിന്‌. ബസ് സ്റ്റാൻഡ് ദേശീയപാതയുടെ അതേ നിരപ്പിലേക്ക് ഉയർത്തുകയോ അതേ നിരപ്പിൽ നിലനിർത്തി മറ്റു സാധ്യത പരിശോധിക്കുകയോ വേണ്ടിവരും. ബസ് സ്റ്റാൻഡ് ഉയർത്തുകയാണെങ്കിൽ നിലവിലുള്ള യാർഡും മുക്കാൽ മീറ്റർ ഉയർത്തേണ്ടിവരും. അതോടെ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഉയരം കുറയുകയും തടസ്സം ഉണ്ടാവുകയും ചെയ്യും. അത്‌ പരിഹരിക്കാൻ നിലവിലുള്ള കെട്ടിടത്തിന്റെ ഉയരവും കൂട്ടേണ്ടിവരും. രണ്ടര കോടി രൂപക്ക് ഇവ ഒരുമിച്ച് സാധ്യമല്ല. അതിനാൽ നിലവിലുള്ള യാർഡ് അതേ ലെവലിൽ പുതുക്കി നിർമിക്കും. ഇളക്കിമാറ്റുന്ന കോൺക്രീറ്റ് റോളർ ഉപയോഗിച്ച് അവിടെ തന്നെ ഉറപ്പിച്ച് കോൺക്രീറ്റ് ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്. ബസ് സ്റ്റാൻഡിന്‌ മുൻവശത്തും പിൻവശത്തും മഴവെള്ളം ഒഴുക്കിക്കളയാൻ പുതിയ ഓവുചാൽ നിർമിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു പറഞ്ഞു. Read on deshabhimani.com

Related News