സിപിഐ എം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ഉജ്വല തുടക്കം

സിപിഐ എം ഒഞ്ചിയം ഏരിയാ സമ്മേളനഭാഗമായുള്ള പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു


  അഴിയൂർ സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. ചോമ്പാൽ മിനി സ്‌റ്റേഡിയത്തിൽ ഇ എം ദയാനന്ദൻ നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. സമ്മേളനത്തിന് മുന്നോടിയായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകടനവും പുഷ്പാർച്ചനയും നടന്നു. പ്രതിനിധി സമ്മേളന നഗരിയിൽ ഇ കെ നാരായണൻ പതാക ഉയർത്തി. പുണ്യ, വൈഷ്ണവി എന്നിവർ പതാക ഗാനം ആലപിച്ചു. സംഗീതിക ഒഞ്ചിയത്തിന്റെ സ്വാഗതഗാനവുമുണ്ടായി.  വി പി ഗോപാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും കെ പി ഗിരിജ അനുശോചന പ്രമേയവും  ഏരിയാ സെക്രട്ടറി ടി പി ബിനീഷ് റിപ്പോർട്ടും അവതരിപ്പിച്ചു.  എൻ ബാലകൃഷ്ണൻ, അബ്ദുൾ അസീസ് കോറോത്ത്, വിജില അമ്പലത്തിൽ, കെ ഭഗീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.  എൻ ബാലകൃഷ്ണൻ പ്രമേയ കമ്മിറ്റി കൺവീനറായും എ പി വിജയൻ മിനുട്‌സ്‌ കമ്മിറ്റി കൺവീനറായും വി ജിനീഷ് ക്രഡൻഷ്യൽ കമ്മിറ്റി കൺവീനറായും പ്രവർത്തിക്കുന്നു. ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്‌കരൻ, കെ കെ ദിനേശൻ, എം മെഹബൂബ്, കെ കെ മുഹമ്മദ്‌, പി കെ മുകുന്ദൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സ്വാഗത സംഘം കൺവീനർ എം പി ബാബു സ്വാഗതം പറഞ്ഞു.  സമ്മേളനം ഞായറാഴ്ച ചുവപ്പ് സേന മാർച്ചോടെയും ബഹുജന റാലിയോടെയും സമാപിക്കും. ചോമ്പാൽ മിനിസ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News