എലത്തൂർ സ്‌റ്റേഷനിൽ 
പുതിയ ക്വാർട്ടേഴ്‌സുകൾ നിർമിക്കും



  എലത്തൂർ എലത്തൂർ പൊലീസ്‌ സ്‌റ്റേഷനിൽ ക്വാർട്ടേഴ്‌സുകൾ നിർമിക്കാൻ ആഭ്യന്തരവകുപ്പ് 2.20 കോടി രൂപ അനുവദിച്ചു. ആദ്യഘട്ടമായി ആറ്‌ ക്വാർട്ടേഴ്‌സുകളടങ്ങുന്ന കെട്ടിടമാണ് നിർമിക്കുക. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്‌ട്രക്ഷൻ കോർപറേഷനാണ് നിർമാണച്ചുമതല. പൊലീസ് സ്‌റ്റേഷന് പിറകിലെ സ്ഥലത്ത്‌ ആദ്യഘട്ട നിർമാണം നടക്കും. ഇവിടുത്തെ മരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടി പൂർത്തിയായി.  43 ഓളം പൊലീസുകാരാണ് ഇവിടെയുള്ളത്. അതിൽ പത്തുപേർ സ്ത്രീകളാണ്. മറ്റ്‌ ജില്ലകളിൽനിന്നുവരുന്ന ഉദ്യോഗസ്ഥർ വരെ പലപ്പോഴും ചെറിയ വീടുകളെയോ ലോഡ്ജുകളെയോ ആശ്രയിക്കാറാണ് പതിവ്. ദീർഘസമയ ജോലിയുള്ള സമയത്ത്  വിശ്രമിക്കാൻപോലും ഇവിടെ സൗകര്യമില്ല. സ്റ്റേഷൻ പരിധിയിൽ കൂടുതൽ സ്ഥലങ്ങളുള്ള സ്‌റ്റേഷനാണിത്‌. കക്കോടിയിൽ പുതിയ സ്റ്റേഷൻ വേണമെന്ന ആവശ്യവും നിലനിൽക്കുന്നു. പൊട്ടിപ്പൊളിഞ്ഞ 15ഓളം ക്വാർട്ടേഴ്‌സുകൾ വർഷങ്ങൾക്കുമുമ്പ് പൊളിച്ചുനീക്കിയിരുന്നു. സൗകര്യങ്ങളുടെ അഭാവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എ കെ ശശീന്ദ്രൻ ആസ്‌തിവികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ ചെലവിട്ടാണ് പൊലീസ് സ്റ്റേഷൻ രണ്ടുനില കെട്ടിടമാക്കി നവീകരിച്ചത്. ആദ്യഘട്ട നിർമാണം അതിവേഗം പൂർത്തിയാക്കും. Read on deshabhimani.com

Related News