പുതിയാപ്പയില്‍ 
ബോട്ട് റിപ്പയര്‍ യാര്‍ഡ്



കോഴിക്കോട്‌ ഏഴര കോടി രൂപ ചെലവിൽ പുതിയാപ്പയിൽ വരുന്ന മാതൃകാ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി ബോട്ട് റിപ്പയർ യാർഡ് നിർമിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ആലോചനായോഗത്തിൽ  മന്ത്രി എ കെ ശശീന്ദ്രനാണ്‌ ഇക്കാര്യം അറിയിച്ചത്‌.  മത്സ്യത്തൊഴിലാളികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഫിഷ് കിയോസ്‌ക് കം കോൾഡ് സ്റ്റോറേജ്, വല നെയ്ത്ത് ഷെഡ് നിർമാണം, തൊഴിലാളികൾക്ക്‌ ഇ സ്‌കൂട്ടറും ഐസ് ബോക്‌സും കൃത്രിമ പാര്, സീഫുഡ് കിച്ചൺ റസ്റ്റോറന്റ്, സോളാർ ഫിഷ് ഡ്രയർ യൂണിറ്റ്, ഫിഷ് മാർക്കറ്റ് നവീകരണം, ഹൈമാസ്റ്റ് ലൈറ്റ് തുടങ്ങിയവ നടപ്പാക്കും. കേന്ദ്ര–--സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ തീരദേശ ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് മാതൃകാ മത്സ്യഗ്രാമം.  സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ഒ പി ഷിജിന, മത്സ്യഫെഡ് സ്റ്റേറ്റ് ഡയറക്ടർ ബോർഡ് അംഗം വി കെ മോഹൻദാസ്, തഹസിൽദാർ പ്രേംലാൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി വി സതീഷൻ, കോസ്റ്റൽ ഏരിയാ ഡെവലപ്‌മെന്റ് കോർപറേഷൻ റീജണൽ മാനേജർ കെ ബി രമേശ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News