പിഷാരികാവിൽ നവരാത്രി 
ആഘോഷത്തിന്‌ തുടക്കം



കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കമായി. വിജയദശമി വരെയുള്ള ദിവസങ്ങളിൽ വൈവിധ്യമാർന്ന സംഗീത–-നൃത്ത കലാരാധനകൾ അരങ്ങേറും. ദിവസവും ദീപാരാധനക്ക് ശേഷം സോപാന സംഗീതം, തായമ്പക, കൊമ്പ്പറ്റ്, കുഴൽപറ്റ്, കേളീക്കൈ എന്നീ ക്ഷേത്രകലകളും മൂന്നുനേരം കാഴ്ചശീവേലികളും ഉണ്ടായിരിക്കും. വ്യാഴാഴ്‌ച ചേളന്നൂർ കണ്ടംവെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശംഖൊലി ഭജനസമിതിയുടെ ഭജൻസ്, വൈകിട്ട് നൃത്തസന്ധ്യ എന്നിവ നടന്നു. Read on deshabhimani.com

Related News