കെഎസ്ടിഎ മാലിന്യമുക്ത നവകേരള ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം



കോഴിക്കോട് മാലിന്യമുക്ത നവകേരള പദ്ധതിക്ക് പിന്തുണയുമായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ജില്ലാതല പ്രവർത്തനങ്ങൾക്ക് തുടക്കം. തളി ഗവ. യുപി സ്കൂളിൽ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ സി രേഖ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എൻ സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺകുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി പി രാജീവൻ, പി എസ് സ്മിജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജീഷ് നാരായണൻ, വി പി മനോജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും മാലിന്യമുക്ത നവകേരള ക്യാമ്പയിൻ ജില്ലാ കൺവീനർ വി വി വിനോദ് നന്ദിയും പറഞ്ഞു. കെ ടി പ്രമീള, കെ മോഹനൻ,  ചന്ദ്രൻ തിരുവലത്ത്-, ശ്രുതി കമ്പളത്ത്-, വി എം കുട്ടികൃഷ്ണൻ-, കെ ഷാജിമ, മുഹമ്മദ് കക്കട്ടിൽ-, ശ്രീജ പാലപ്പറമ്പത്ത്, പി കെ ജിതേഷ്, ശശികല ദിനേശൻ, സിന്ധു പ്രേമൻ-, ജമീല സമദ്, പി വേണു എന്നിവർ വിവിധ സബ്ജില്ലാ കേന്ദ്രങ്ങളിൽ ഉദ്ഘാടനംചെയ്തു.  Read on deshabhimani.com

Related News