അശാസ്ത്രീയത പരിഹരിച്ച്‌ ദേശീയപാത നിർമാണം ഉടൻ പൂർത്തിയാക്കണം

ടി പി ബിനീഷ്‌


  അഴിയൂർ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ  ദേശീയപാതാ നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നും സർവീസ് റോഡുകൾ കുറ്റമറ്റ രീതിയിൽ നിർമിക്കണമെന്നും സിപിഐ എം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പാതാ നിർമാണഭാഗമായി നിർമിച്ച അശാസ്ത്രീയമായ സംരക്ഷണ ഭിത്തികളും ഓവുചാലുകളും ജനങ്ങൾക്ക് ദുരിതമായി മാറി. രൂക്ഷമായ വെള്ളക്കെട്ടിന് ഇടയാക്കുന്ന ഓവുചാലുകളാണ് പലയിടങ്ങളിലുമുള്ളത്‌.  ഇതൊക്കെ പരിഹരിച്ച്‌ പാതാനിർമാണം ഉടൻ പൂർത്തിയാക്കണം. ചോമ്പാൽ ഹാർബറിന്റെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക, ഓർക്കാട്ടേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കുക, കുരിയാടിയിൽ ഫിഷിങ്‌ ഹാർബർ സ്ഥാപിക്കുക, ഓർക്കാട്ടേരി കച്ചേരി മൈതാനത്തിൽ പഞ്ചായത്ത്‌ നടത്തിയ അനധികൃത കൈയേറ്റം അവസാനിപ്പിക്കുക, മുക്കാളി–-നാദാപുരം റോഡ് റെയിൽവേ സ്‌റ്റേഷനുകളിലെ  നിർത്തലാക്കിയ സ്‌റ്റോപ്പുകൾ  പുനഃസ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ 24 പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി മോഹനൻ, ഏരിയാ സെക്രട്ടറി ടി പി ബിനീഷ് എന്നിവർ ചർച്ചക്ക് മറുപടി നൽകി. ചർച്ചക്കും മറുപടിക്കുംശേഷം റിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു. വി ജിനീഷ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളന പ്രതിനിധികളും ഉപരികമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 142 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു. 1  മുതൽ 7 മാസം വരെ ജയിൽവാസം അനുഭവിച്ചവർ പ്രതിനിധികളായി. 23കാരൻ മുതൽ, അവിഭക്ത കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായ 82കാരൻ ചോമ്പാലിലെ കെ കുഞ്ഞികൃഷ്ണൻ വരെ  പ്രതിനിധികളായെത്തി.  ടി പി ബിനീഷ്‌ സെക്രട്ടറി അഴിയൂർ സിപിഐ എം 24ാമത് പാർടി കോൺഗ്രസിന് മുന്നോടിയായി നടന്ന ഒഞ്ചിയം ഏരിയാ സമ്മേളനം സമാപിച്ചു. ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ ഇ എം ദയാനന്ദൻ നഗറിൽ രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനം ടി പി ബിനീഷിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 20 അംഗ ഏരിയാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ആർ ഗോപാലൻ, പി ശ്രീധരൻ, പി രാജൻ, എൻ ബാലകൃഷ്ണൻ, വി പി ഗോപാലകൃഷ്ണൻ, പി പി ചന്ദ്രശേഖരൻ, വി ജിനീഷ്, ടി എം രാജൻ, കെ പി ജിതേഷ്, കെ പി ഗിരിജ, എ പി വിജയൻ, സി പി സോമൻ, എം പി ബാബു, അബ്ദുൾ അസീസ് കോറോത്ത്, മനോജ്കുമാർ, വിജില അമ്പലത്തിൽ, ടി കെ രാജൻ, മധു കുറുപ്പത്ത്, കെ എം സത്യൻ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. Read on deshabhimani.com

Related News