പനാത്ത്താഴം–കളിപ്പൊയ്ക റോഡും 
മേൽപ്പാലവും യാഥാർഥ്യമാക്കണം

സിപിഐ എം കോഴിക്കോട് ടൗൺ ഏരിയാ സമ്മേളനത്തെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് അഭിസംബോധന ചെയ്യുന്നു


  കോഴിക്കോട്  നഗരപാതയുടെ പനാത്ത് താഴം–-കളിപ്പൊയ്ക റോഡും മേൽപ്പാലവും ഉടൻ യാഥാർഥ്യമാക്കണമെന്ന് സിപിഐ എം കോഴിക്കോട് ടൗൺ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.  സിഡബ്ല്യുആർഡിഎം–- ഗാന്ധി റോഡ് നഗരപാത പനാത്ത് താഴത്ത് അവസാനിക്കുകയാണ്. ഇവിടെനിന്ന് കളിപ്പൊയ്ക റോഡും മേൽപ്പാലവും വന്നെങ്കിൽ മാത്രമേ നഗരത്തിലെ തിരക്ക് കുറയുകയുള്ളൂ എന്നതിനാൽ ഇവ ഉടൻ നിർമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.  പ്രതിനിധി സമ്മേളന നഗരിയായ മേത്തോട്ട്താഴം കെ വി രാഘവൻ നഗറിൽ പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന ചർച്ചക്ക് ഏരിയാ സെക്രട്ടറി കെ ദാമോദരൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി പി മുസാഫർ അഹമ്മദ്, ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർ മറുപടി പറഞ്ഞു. മീര ദർശക് ക്രഡൻഷ്യൽ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. കനത്ത മഴയെ തുടർന്ന് പൊതുസമ്മേളനവും ചുവപ്പ് സേന മാർച്ചും മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിരുന്നു. Read on deshabhimani.com

Related News