സ്‌കൂൾ അങ്കണത്തിൽ ചെണ്ടുമല്ലി വസന്തം
ബാലുശേരി ബാലുശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കാഴ്ചയുടെ വിരുന്നൊരുക്കി ചെണ്ടുമല്ലി പൂക്കൾ. ഓണത്തിന് വിളവെടുപ്പിനായുള്ളവയാണിവ. സ്കൂൾ റോവർറേഞ്ചർ, എൻഎസ്എസ് എന്നിവരുടെ സഹകരണത്തോടെ ചരിത്രാധ്യാപകൻ പി പി റിനേഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് കൃഷി. രണ്ടായിരത്തോളം തൈ പാകപ്പെടുത്തിയിരുന്നു. എന്നാൽ, കനത്ത മഴ കൃഷിയെ ബാധിച്ചു. 1400 തൈകൾ ഇതിനകം പൂവിട്ടു. കർണാടകത്തിൽനിന്ന് വിത്ത് എത്തിച്ചാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്. ഓണത്തിന് പച്ചക്കറി കൃഷിയും ഇവിടെ നടക്കുന്നുണ്ട്. കപ്പയും വാഴയും സ്കൂളിൽ കൃഷിചെയ്യുന്നു. Read on deshabhimani.com