കയറിനിൽക്കാൻ ഇടമില്ലാതെ ജങ്കാർ യാത്രികർ
ബേപ്പൂർ ദിവസവും ആയിരങ്ങൾ യാത്രചെയ്യുന്ന ബേപ്പൂർ – -ചാലിയം ജങ്കാർ കാത്തുനിൽക്കുന്നവർക്ക് കൊടും ദുരിതം. ബേപ്പൂർ തീരത്തെ ജെട്ടിയിലെത്തി ജങ്കാർ വരുന്നതുവരെ കാത്തുനിൽക്കുന്നവർ വെയിലും മഴയും കൊള്ളേണ്ട അവസ്ഥയാണ്. അടുത്തൊന്നും കയറിപ്പറ്റാനൊരിടമില്ല. മിക്കപ്പോഴും ജെട്ടിക്കടുത്തുള്ള മരച്ചുവട്ടിലാണ് യാത്രക്കാർ അഭയം തേടുന്നത്. കോഴിക്കോട് –- കൊച്ചി തീരദേശപാതയിലെ ഏറ്റവും എളുപ്പ യാത്രാമാർഗവും ബേപ്പൂർ -ചാലിയം, കടലുണ്ടി എന്നീ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കോഴിക്കോട് നഗരത്തേയും കൂട്ടിയിണക്കുന്നതാണ് ജങ്കാർ സർവീസ്. ഇവിടെയെത്തുന്ന യാത്രികർക്കായി കാത്തിരിപ്പ് കേന്ദ്രവും ശുചിമുറിയും അമ്മമാർക്ക് കുഞ്ഞുങ്ങളെ പാലൂട്ടുന്നതിനുൾപ്പെടെ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാണ്. Read on deshabhimani.com