ഇടത്തേക്കാണ്‌ 
കാറ്റ്‌



സംസ്ഥാനം വളരെ സുപ്രധാനമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കന്നിവോട്ടറെന്ന നിലയിൽ ഞാനും  വളരെ പ്രതീക്ഷയോടെയാണ്‌  ഇതിനെ നോക്കിക്കാണുന്നത്‌. ഇടത്തേക്കും വലത്തേക്കും മാറി വീശുന്ന കേരളത്തിലെ കാറ്റ് ഇത്തവണ ചരിത്രം തെറ്റിച്ച്‌ വീണ്ടും ഇടത്തേക്കുതന്നെ വീശുമെന്ന്‌ ഞാൻ കരുതുന്നു. കാരണം കഴിഞ്ഞ 5 വർഷക്കാലത്തെ ഇടതുപക്ഷ സർക്കാരിന്റെ വികസനനയങ്ങളും ദുരന്തമുഖത്തെ സഹായഹസ്‌തങ്ങളുമാണ്‌.  ഒരു വിദ്യാർഥി എന്ന നിലയിൽ കഴിഞ്ഞ സർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിമാനത്തോടുകൂടിയാണ് ഞാൻ കാണുന്നത്.  നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആശ്വാസം നൽകുന്നു. ശ്രീഷ്മ
കണ്ടങ്ങൂർ ചെറുകുളത്തൂർ ഒന്നാം വർഷ ബിരുദ വിദ്യാർഥിനി ഗുരുവായൂരപ്പൻ കോളേജ് Read on deshabhimani.com

Related News