മലയോര ജീവിതം ആസ്വദിച്ച്‌ 
വിദേശ കയാക്കർമാർ

മലയോരത്ത് എത്തിയ വിദേശ കയാക്കർമാർ റബർ ടാപ്പിങ്‌ കാണുന്നു


മുക്കം  മലബാർ റിവർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയ വിദേശ കയാക്കിങ്‌  താരങ്ങൾ മലയോര ഗ്രാമീണ ജീവിതം മനസ്സിലാക്കാൻ കർഷകരുടെ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു.  ഇറ്റലിക്കാരായ പൗലോ റോഗ്ന, മാർട്ടിന റോസ്സി, റഷ്യൻ താരം  മരിയ കൊറനേവ എന്നിവരാണ്  മലബാർ റിവർ ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ പോൾസൻ അറക്കലിനോടൊപ്പം ടൂറിസം വില്ലേജുകളിൽ എത്തിയത്. ചക്കയും ചക്കവരട്ടിയും അവലോസുണ്ടയും ആസ്വദിച്ച് കഴിച്ച താരങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ  ചക്ക എടുക്കുകയു-ംചെയ്തു.  തിരുവമ്പാടി നെല്ലാനിച്ചാലിലെ മില്ലിലെത്തിയ ഇവർ കൊപ്രയാട്ടി വെളിച്ചെണ്ണ നിർമിക്കുന്നത് കണ്ടു. അവിടെനിന്ന്‌ വെളിച്ചെണ്ണ  വാങ്ങി. താലോലം പ്രോഡക്ട്‌സിൽ നിർമിച്ച കളിപ്പാട്ടങ്ങൾ കുട്ടികളെപ്പോലെയാണ്‌ താരങ്ങൾ ആസ്വദിച്ചത്‌. ഇവ വിലയ്ക്ക് വാങ്ങി. അക്വാപെറ്റ്സ് ഇന്റർനാഷനലിലെ അലങ്കാര മത്സ്യകൃഷി കാണാനും സംഘമെത്തി.  അടിവാരത്തുചെന്ന് ഇളനീരും വാങ്ങിയാണ്‌ മടങ്ങിയത്‌.  തിരുവമ്പാടി  പഞ്ചായത്ത് മുൻ അംഗം വിൽസൺ മാത്യു, ഇരവഞ്ഞിവാലി ടൂറിസം സൊസൈറ്റി പ്രസിഡന്റ്‌ അജു എമ്മാനുവൽ, താലോലം പ്രോഡക്ട്സ് ഉടമ ബീന അജു, മുസ്തഫ നെല്ലാനിച്ചാൽ, ജോർജുകുട്ടി പനച്ചിക്കൽ എന്നിവർ സന്ദർശകർക്ക്  വിശദാംശങ്ങൾ വിവരിച്ചുനൽകി.   Read on deshabhimani.com

Related News