ചുവന്നൂ... ക്യാമ്പസ്: ചരിത്രമെഴുതി എസ്എഫ്‌ഐ
കോഴിക്കോട് കലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്ക്ക് മിന്നും ജയം. കലാലയങ്ങളിൽ വൻ ഭൂരിപക്ഷത്തോടെയാണ് സ്ഥാനാർഥികൾ ശുഭ്രപതാക പാറിച്ചത്. തെരഞ്ഞെടുപ്പ് നടന്ന 50 കോളേജുകളിൽ 36 ഇടങ്ങളിലും എസ്‌എഫ്‌ഐ തൂത്തുവാരി. 20 ഇടങ്ങളിൽ മുഴുവൻ സീറ്റും നേടി. 63 യുയുസികൾ ജയിച്ചു. പലയിടത്തും കെഎസ്‌യു–- എംഎസ്‌എഫ് സഖ്യത്തെയാണ് നേരിട്ടത്. എബിവിപി പേരിനുപോലുമുണ്ടായില്ല. കോഴിക്കോട് ദേവഗിരി കോളേജ് യൂണിയൻ മാത്രമാണ് കെഎസ്‌യുവിന് നിലനിർത്താനായത്. മുഴുവൻ സീറ്റും നേടിയ കോളേജുകൾ മലബാർ ക്രിസ്‌ത്യൻ കോളേജ്, കിളിയനാട് ഐഎച്ച്‌ആർഡി ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ, കുന്നമംഗലം ഗവ. കോളേജ്, ചാത്തമംഗലം എസ്‌എൻഇഎസ് കോളേജ്, സാവിത്രി സാബു കോളേജ്, ബാലുശേരി ഗോകുലം, ബാലുശേരി ഗവ. കോളേജ്, കൊയിലാണ്ടി ഗുരുദേവ കോളേജ്, വടകര കോ–- ഓപ്പറേറ്റീവ് കോളേജ്, വടകര എസ്‌എൻ കോളേജ്, കടത്തനാട് ആർട്‌സ് കോളേജ്, നാദാപുരം ഐഎച്ച്‌എആർഡി, പേരാമ്പ്ര സികെജി, മടപ്പളി ഗവ. കോളേജ്, മൊകേരി ഗവ. കോളേജ്, കുറ്റ്യാടി എഡ്യുകോസ്, മുചുകുന്ന് കോളേജ്, മാനാഞ്ചിറ ബിഎഡ് സെന്റർ, കൈതപ്പൊയിൽ ലിസാ കോളേജ്. മറ്റു കോളേജുകൾ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ 25ൽ 22 സീറ്റും മീഞ്ചന്ത ഗവ. ആർട്‌സിൽ 26ൽ 20ഉം നേടി. പി കെ കോളേജ് 17ൽ 15, ഗവ. ലോകോളേജ് 18ൽ 16, ഫാറൂഖ് ബിഎഡിൽ 14ൽ 13, ചേളന്നൂർ എസ്‌എൻജിയിൽ 20ൽ 18, എൻഎൻ(സെൽഫ്) ൽ 14ൽ 13, കൊയിലാണ്ടി എസ്‌എൻഡിപി 17ൽ 13, മുക്കം ഐഎച്ച്‌ആർഡി 14ൽ 13, കോടഞ്ചേരി ഗവ. കോളേജ് 16ൽ 15, താമരശേരി ഐഎച്ച്‌ആർഡി 15ൽ 14, പന്തീരാങ്കാവ് പിവിഎസിൽ 14ൽ 13, നാദാപുരം ഗവ. കോളേജ് 16ൽ 11 സീറ്റും നേടി യൂണിയൻ നിലനിർത്തി. പിടിച്ചെടുത്തത് കെഎസ്‌യുവിൽനിന്ന്- ഗുരുവായൂരപ്പൻ കോളേജിൽ പിജി റെപ്, മലയാളം അസോസിയേഷൻ,എംഎസ്‌എഫിൽനിന്ന്–- നാദാപുരം ദാറുൽഹുദ കോളേജിൽ കെമിസ്‌ട്രി, ഫിസിക്‌സ് അസോസിയേഷനുകൾ, ഇലാഹിയ കോളേജിൽ തേർഡ് ഡിസി, കോടഞ്ചേരി ഗവ. കോളേജിൽ ബിഎ എക്‌ണോമിക്‌സ്, ബി കോം, തേഡ് ഡിസി, മൂടാടി മലബാർ കോളേജിൽ യുയുസി, ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ, മാനേജ്‌മെന്റ്, കൊമേഴ്‌സ് അസോസിയേഷൻ എന്നിവ. എഐഎസ്‌എഫിൽനിന്ന് വടകര കോ ഓപ്പറേറ്റീവ് കോളേജിലെ കൊമേഴ്‌സ് റെപ്പും യുഡിഎസ്‌എഫിൽനിന്ന് കടത്തനാട് കോളേജിലെ തേഡ് ഡിസിയും പിടിച്ചെടുത്തു. വിജയികളെ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്‌തു. Read on deshabhimani.com