കോളേജുകളിൽ 
പ്ലേസ്‌മെന്റ് സെൽ 
അനിവാര്യം



    കോഴിക്കോട് യുവജനതയുടെ തൊഴിൽമേഖലയിലേക്കുള്ള സുഗമമായ പ്രവേശനത്തിന് കോളേജുകളിൽ പ്ലേസ്‌മെന്റ് സെൽ അനിവാര്യമെന്ന് "ഉദ്യോഗ ജ്യോതി' യോഗം അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്-മയ്ക്ക് സുസ്ഥിര പരിഹാരം കണ്ടെത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയാണ് "ഉദ്യോഗ ജ്യോതി'. പ്രാദേശിക കോളേജുകളിൽ ഇനിയും പ്ലേസ്‌മെന്റ് സെൽ രൂപീകരിച്ചിട്ടില്ലെങ്കിൽ അവ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കണം. മാറുന്ന സാമ്പത്തിക ആവശ്യങ്ങളോട് പൊരുതി നിൽക്കാനാകുംവിധം വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനായി വിപണി അറിയുകയും അതിനനുസരിച്ചുള്ള ജോലി സാധ്യതകൾ മനസ്സിലാക്കുകയും വേണമെന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച കോളേജ് പ്രിൻസിപ്പൽ -പ്ലേസ്‌മെന്റ് സെൽ കോ ഓർഡിനേറ്റർമാരുടെ യോഗം വിലയിരുത്തി. കലക്ടർ സ്നേഹിൽ കുമാർ സിങ് യോഗം ഉദ്ഘാടനംചെയ്തു. അസിസ്റ്റന്റ് കലക്ടർ ആയുഷ് ഗോയൽ, മുൻ യുഎൽസിസിഎസ് ഗ്രൂപ്പ് സിഇഒ രവീന്ദ്രൻ കസ്തൂരി, ഡിഡബ്ല്യുഎംഎസ് ജില്ലാതല പ്രോഗ്രാം മാനേജർ എം എ സുമി, മലബാർ ഗോൾഡ്  ജിഎം-എച്ച്ആർ വരുൺ കണ്ടോത്ത്‌, യുഎൽടിഎസ് ലീഡർ ജയദീപ് ചെറുവണ്ടി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News