ഉരുട്ടി പഴയപാലം പൊളിച്ചുമാറ്റി



നാദാപുരം ഉരുൾപൊട്ടലിൽ പുതിയ ഉരുട്ടിപ്പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നതിനു പിന്നാലെ പഴയപാലം പൊളിച്ചുമാറ്റി. വിലങ്ങാട് ടൗണിലേക്ക് കടക്കാനുള്ള പ്രധാന പാലമാണിത്‌. 2018ലെ പ്രളയത്തിൽ വെള്ളം കയറി  പാലത്തിന് സാരമായ കേടുപാട്‌ പറ്റിയെങ്കിലും അറ്റകുറ്റപ്പണി നടത്തി  സംരക്ഷിക്കുകയായിരുന്നു. വളരെ ഇടുങ്ങിയതും ഉയരം കുറഞ്ഞതുമാണ്‌ പാലം. ഇതിനാൽ പെട്ടെന്ന് വെള്ളം കയറുമായിരുന്നു. തുടർന്ന്‌  ഇതിന്‌ സമാന്തരമായാണ്‌ അപ്രോച്ച് റോഡടക്കം പുതിയ  പാലം പണിതത്‌.  ഉരുൾപൊട്ടലിൽ കൂറ്റൻ മരങ്ങളും പാറക്കൂട്ടങ്ങളും പഴയ പാലത്തിന് സമീപം അടിഞ്ഞുകൂടി വെള്ളം കരകവിഞ്ഞാണ്‌ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നത്‌. പാലം അപകടാവസ്ഥയിലായതോടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. Read on deshabhimani.com

Related News