അരങ്ങുണർത്തി സർഗോത്സവ്‌

‘സർഗോത്സവ് 24’ ജില്ലാ കലോത്സവം നാടക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട് എൻജിഒ യൂണിയൻ സംഘടിപ്പിക്കുന്ന സർക്കാർ ജീവനക്കാരുടെ ഒമ്പതാമത് കലോത്സവം ‘സർഗോത്സവ് 24’ന്റെ ജില്ലാ മത്സരങ്ങളിൽ മെഡിക്കൽ കോളേജ്‌ ഏരിയ ഓവറോൾ ചാമ്പ്യൻമാരായി. കോഴിക്കോട്‌ സിറ്റി ഏരിയയാണ് റണ്ണേഴ്‌സപ്പ്‌.‌ മെഡിക്കൽ കോളേജ് ക്യാമ്പസ് എച്ച്‌എസിൽ നടന്ന ജില്ലാ കലോത്സവം നാടക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനംചെയ്തു. 30 ഇനങ്ങളിലായിരുന്നു മത്സരം. സിനിമ–-- നാടക പ്രവർത്തകൻ അപ്പുണ്ണി ശശി സമ്മാനങ്ങൾ വിതരണംചെയ്‌തു.   ജില്ലാ പ്രസിഡന്റ് എം ദൈത്യേന്ദ്രകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ സ്വാഗതവും എൻജിഒ ആർട്സ് കൺവീനർ എസ്‌ സതീഷ്‌കുമാർ നന്ദിയും പറഞ്ഞു. ജില്ലാ വിജയികൾ 26ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സർഗോത്സവത്തിൽ മത്സരിക്കും. Read on deshabhimani.com

Related News