ബസുകൾ കൂട്ടിയിടിച്ച്‌ 42 പേർക്ക്‌ പരിക്ക്‌

ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം


 കോഴിക്കോട്‌ മീഞ്ചന്ത മിനി ബൈപാസിൽ മാനാരിയിൽ ബസുകൾ കൂട്ടിയിടിച്ച്‌ 42 പേർക്ക്‌ പരിക്ക്‌. ഞായർ രാത്രി എട്ടോടെ കോഴിക്കോട്ടേക്ക്‌ വരികയായിരുന്ന കെഎസ്‌ആർടിസിയും മലപ്പുറം വേങ്ങരയിലേക്ക്‌ പോവുകയായിരുന്ന ‘നിനുസ്‌റ്റാർ’ സ്വകാര്യ ബസുമാണ്‌ കൂട്ടിയിടിച്ചത്‌. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലേക്ക്‌ മാറ്റി. രണ്ട്‌ കുട്ടികളുൾപ്പെടെ എട്ടുപേർക്ക്‌ സാരമായി പരിക്കേറ്റു. ബസുകളുടെ മുൻഭാഗം തകർന്നു. Read on deshabhimani.com

Related News