കളിയാംവെള്ളി പാലം 
പുനർനിർമിക്കാൻ 32.86 കോടി

പുനർനിർമിക്കുന്ന കളിയാംവെള്ളി പാലത്തിന്റെ രൂപരേഖ


നാദാപുരം  മാഹി കനാലിന് കുറുകെ എടച്ചേരിയിലെ കളിയാംവെള്ളി പാലം പുനർനിർമിക്കുന്നതിന്‌ സംസ്ഥാന ഇൻലാൻഡ്‌ നാവിഗേഷൻ വകുപ്പ് 32.86 കോടി രൂപ അനുവദിച്ചു. 11.30 മീറ്റർ വീതിയിൽ അപ്രോച്ച് റോഡ് ഉൾപ്പെടെ 53 മീറ്റർ നീളത്തിലാണ് നിർമാണം. രണ്ട് സൈഡിലും സർവീസ് റോഡും ഉണ്ടാകും. നേരത്തെ കിഫ്ബി വഴി 42 കോടി രൂപ ചെലവിൽ നാദാപുരം മുതൽ വടകര വരെ 12 മീറ്റർ വീതിയിൽ റോഡ് നവീകരിച്ചിരുന്നു.  പഴയ പാലം പുനർനിർമിക്കുകയെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇ കെ വിജയൻ എംഎൽഎ നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്‌. മാഹി കനാലിലൂടെ ബോട്ട് കടന്നുപോകണമെങ്കിൽ പാലം പുതുക്കിപ്പണിയേണ്ടതുണ്ട്. ടെൻഡർ നടപടി അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുമെന്ന്‌ ഇ കെ വിജയൻ എംഎൽഎ അറിയിച്ചു.   Read on deshabhimani.com

Related News