റോഡ് ഒലിച്ചുപോയി; കാൽനടയാത്രയും ദുഷ്‌കരം
വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ വാളാംതോട്–-ചിറ്റാരി റോഡ് ഒലിച്ചുപോയി. വാണിമേൽ റോഡിനെ ബന്ധിപ്പിക്കുന്ന നാലര കിലോമീറ്റർ റോഡിന്റെ അരക്കിലോമീറ്ററോളം ഭാഗമാണ് തകർന്ന് തരിപ്പണമായത്. ജനങ്ങളുടെ കാൽനടയാത്രപോലും ദുഷ്കരമായി മാറിയിരിക്കയാണ്. ബെൽറ്റ് ഇട്ട് നിർമിച്ച പാർശ്വഭിത്തിയും പൂർണമായും തകർന്നു. ചിറ്റാരി ആദിവാസി സങ്കേതത്തിലേക്ക് ഉൾപ്പെടെയുള്ള ഗതാഗതം പൂർണമായും നിലച്ചു. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Read on deshabhimani.com