എഫ്എസ്ഇടിഒ യുദ്ധവിരുദ്ധ കൂട്ടായ്മ

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ യുദ്ധവിരുദ്ധ കൂട്ടായ്മ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ 
ഉദ്ഘാടനംചെയ്യുന്നു


കോഴിക്കോട്  യുദ്ധവെറിക്കെതിരെ മാനവികതയുടെ സന്ദേശം ഉയർത്താം, സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരെ ജനാധിപത്യ പ്രതിരോധം തീർക്കാം എന്ന ആശയം ഉയർത്തി എഫ്എസ്ഇടിഒ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും ജില്ല–- -താലൂക്ക് കേന്ദ്രങ്ങളിൽ യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ യുദ്ധവിരുദ്ധ കൂട്ടായ്മ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ ഉദ്ഘാടനംചെയ്തു. കെ എൻ  സജീഷ് നാരായണൻ അധ്യക്ഷനായി.  കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി പി രാജീവൻ, കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി പി സുധാകരൻ, എം ദൈത്യേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. വാർത്താ ചിത്ര പ്രദർശനം, യുദ്ധവിരുദ്ധ കവിതാലാപനം തുടങ്ങിയ പരിപാടികൾ നടന്നു.  വടകരയിൽ നടന്ന പരിപാടിയിൽ താലൂക്ക് സെക്രട്ടറി പി കെ ഹനീഷ്, കെഎസ്ടിഎ ജില്ലാ ജോ. സെക്രട്ടറി കെ നിഷ എന്നിവർ സംസാരിച്ചു. കൊയിലാണ്ടിയിൽ സി ഉണ്ണികൃഷ്ണൻ, എക്സ് ക്രിസ്റ്റിദാസ് എന്നിവരും താമരശേരിയിൽ എൻ ലിനീഷ്, കെ ബൽരാജ് എന്നിവരും സംസാരിച്ചു. Read on deshabhimani.com

Related News