ദേശീയ സെറിബ്രൽ പാൾസി മീറ്റ്‌: 
നിയാ ഫാത്തിമക്ക്‌ വെങ്കല മെഡൽ

നിയാ ഫാത്തിമക്കും ടീമിനും വടകര റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം


കുറ്റ്യാടി  ഗുജറാത്തിൽ നടന്ന സെറിബ്രൽ പാൾസി നാഷണൽ അത്‌ലറ്റിക്‌ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച കുറ്റ്യാടി തണൽ കരുണ സ്‌കൂൾ വൊക്കേഷണൽ വിദ്യാർഥി നിയാ ഫാത്തിമക്ക് 200 മീറ്റർ ഓട്ട മത്സരത്തിൽ വെങ്കല മെഡൽ ലഭിച്ചു.  കുറ്റ്യാടി തണലിലെ നാഫിസ്, സനുരാജ്, ഫർഹാൻ എന്നിവരും വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. നിയാ ഫാത്തിമക്കും ടീമിനും വടകര റെയിൽവേ സ്റ്റേഷനിൽ തണൽ രക്ഷിതാക്കളും സ്റ്റാഫും ചേർന്ന് വരവേൽപ്പ്‌ നൽകി.  പ്രിൻസിപ്പൽ ജോബിജോൺ, പിടിഎ പ്രസിഡന്റ്‌ ബാബു ആയഞ്ചേരി എന്നിവർ നേതൃത്വംനൽകി.   Read on deshabhimani.com

Related News