കേന്ദ്രസംഘം പരിശോധന നടത്തി
എലത്തൂർ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള എറണാകുളം കാക്കനാട് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥർ ശനിയാഴ്ച ഹിന്ദുസ്ഥാൻ പെട്രോളിയം എലത്തൂർ സംഭരണ കേന്ദ്രത്തിലെത്തി പരിശോധന നടത്തി. പത്തിന് ആരംഭിച്ച പരിശോധന വൈകിട്ട് ആറര വരെ നീണ്ടു. ഡൽഹിയിൽനിന്ന് എത്തിയ എച്ച്പിസിഎൽ ജനറൽ മാനേജർമാരായ അനിൽകുമാർ, ഹരിപ്രസാദ്, എച്ച്പിസിഎൽ എലത്തൂർ ഡിപ്പോയുടെ ചുമതലയുള്ള നാരായണ റാവു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനക്കെത്തിയത്. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സംഘം പരിശോധന നടത്തിയത്. ചോർച്ചയുണ്ടായപ്പോൾ കമ്പനി സ്വീകരിച്ച സുരക്ഷാക്രമീകരണങ്ങളും സുരക്ഷാനടപടികളും ഉദ്യോഗസ്ഥർ വിലയിരുത്തി. Read on deshabhimani.com