എംഎച്ച്ഇഎസ് കോളേജിൽ എസ്എഫ്ഐ 
വിദ്യാർഥികൾക്കുനേരെ പൊലീസ് അതിക്രമം

അനഘ് രാജ്, രോഹിത്ത്, വിഷ്ണു


വടകര . എസ്എഫ്ഐ ഏരിയാ സെക്രട്ടറി രോഹിത്ത് (25), പ്രസിഡന്റ്‌ അനഘ് രാജ് (24), വൈസ് പ്രസിഡന്റ് എസ് വിഷ്ണു (22) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കലിക്കറ്റ്‌ സർവകലാശാലയ്ക്ക്‌ കീഴിലുള്ള കോളേജ് യൂണിയൻ  തെരഞ്ഞെടുപ്പിന്റെ ഭാഗമായി എംഎച്ച്ഇഎസ് കോളേജിൽ നോമിനേഷൻ സമർപ്പിച്ച എംഎസ്എഫിന്റെ ചെയർമാൻ, ജോ. സെക്രട്ടറി, രണ്ട് യുയുസി, ചീഫ് സ്റ്റുഡന്റ് എഡിറ്റർ, സൈക്കോളജി റെപ്പ്, മാനേജ്മെന്റ് സ്റ്റഡീസ് റെപ്പ്, പിജി റെപ്പ് എന്നീ എംഎസ്എഫ് സ്ഥാനാർഥികളുടെ നോമിനേഷൻ പിഴവ് കാരണം റിട്ടേണിങ് ഓഫീസർ തള്ളിയിരുന്നു. എംഎസ്എഫിന്റെ നിർബന്ധത്തിന് വഴങ്ങി തള്ളിയ നോമിനേഷനുകൾ വീണ്ടും സ്വീകരിക്കാൻ കോളേജ് അധികൃതർ തീരുമാനിക്കുകയായിരുന്നു.  നോമിനേഷനിൽ അക്ഷരത്തെറ്റ് ഉണ്ടെങ്കിൽ സ്വീകരിക്കാമെന്ന നിലപാടാണ് ഡീൻ എടുത്തിരുന്നത്. ഒപ്പിലും തീയതിയിലും പിഴവുള്ളത്‌ സ്വീകരിക്കരുതെന്നും പറഞ്ഞിരുന്നു. എന്നാൽ ഗുരുതര പിശകുള്ള എംഎസ്എഫ് പ്രവർത്തകരുടെ നോമിനേഷൻ സ്വീകരിക്കുന്ന നിലപാടാണ് കോളേജ് അധികൃതർ സ്വീകരിച്ചത്.  ഇത് ചോദ്യംചെയ്ത് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന എസ്എഫ്ഐ പ്രവർത്തകർക്കുനേരെയാണ് പൊലീസ് ഒരു കാരണവുമില്ലാതെ അതിക്രമം നടത്തിയത്. Read on deshabhimani.com

Related News