കവി പി കെ ഗോപിക്ക്‌ സാഹിത്യ അക്കാദമി പുരസ്‌കാരം സമർപ്പിച്ചു

കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം പി കെ ഗോപിക്ക് അക്കാദമി ​വൈസ് ചെയർമാൻ 
അശോകൻ ചെരുവിൽ സമ്മാനിക്കുന്നു


  കോഴിക്കോട് നാട്ടുമധുരമുള്ള വരികളാൽ മലയാളി ഹൃദയങ്ങളെ കാവ്യാത്മകമാക്കിയ കവിയും ഗാനരചയിതാവുമായ പി കെ ഗോപിക്ക്‌ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സമർപ്പിച്ചു. സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരമാണ്‌ വീട്ടിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചത്‌. അക്കാദമി ഭാരവാഹികളുടെയും സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെയും സാന്നിധ്യത്തിൽ അക്കാദമി ​വൈസ് ചെയർമാൻ അശോകൻ ചരുവിലാണ്‌ പുരസ്‌കാരം നൽകിയത്‌.       മലയാള കാവ്യപാരമ്പര്യത്തിന്റെ മഹനീയ തുടർച്ച നിലനിർത്തി തന്റേതായ രീതിയിൽ മുന്നോട്ടുപോകുന്ന കവിയാണ് പി കെ ഗോപിയെന്ന് അശോകൻ ചരുവിൽ പറഞ്ഞു. നിലപാടുകളിൽ മാനുഷിക ബോധമുള്ള, രോഷം കൊള്ളിച്ച, കരയിപ്പിച്ച, ചിന്തിപ്പിച്ച കവിയാണ് പി​ കെ ഗോപിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം എം കെ മനോഹരൻ അധ്യക്ഷനായി. അക്കാദമി ഭരണസമിതി അംഗം ഡോ. മിനിപ്രസാദ് സംസാരിച്ചു. സെക്രട്ടറി സി പി അബൂബക്കർ സ്വാഗതവും പ്രോഗ്രാം ഓഫീസർ കെ സുനിൽ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News