ഇൻസിനറേറ്റർ വീണ്ടും പ്രവർത്തനമാരംഭിച്ചു

ഇൻസിനറേറ്ററിന്റെ ചിമ്മിനി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു


  കോഴിക്കോട് പുകക്കുഴലും മറ്റും തകരാറിലായതിനെ തുടർന്ന്  നിലച്ച കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ  ഇൻസിനറേറ്റർ വീണ്ടും പ്രവർത്തനമാരംഭിച്ചു. ഒമ്പത് ലക്ഷത്തിലേറെ ചെലവിട്ടാണ് മണിക്കൂറിൽ 150 കിലോഗ്രാം ഖര മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള ഇൻസിനറേറ്റർ പ്രവർത്തന സജ്ജമാക്കിയത്. പ്രതിദിനം  നാലായിരത്തോളം കിലോഗ്രാം ഖരമാലിന്യം മെഡിക്കൽ കോളേജിലും അനുബന്ധസ്ഥാപനങ്ങളിലുമുണ്ടാകുന്നുണ്ട്‌.  ഇതിൽ പ്ലാസ്റ്റിക്‌ മാലിന്യം തരംതിരിച്ച് കോനാരി എന്ന സ്ഥാപനമാണ് കൊണ്ടുപോകുന്നത്. ബാക്കിയുള്ള മാലിന്യം  സംസ്‌കരിക്കാൻ മണിക്കൂറിൽ 300 കിലോ സംസ്‌കരണ ശേഷിയുള്ള ഇൻസിനറേറ്റർ സ്ഥാപിക്കാനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. ടേർഷ്യറി ക്യാൻസർ സെന്റിന്റെ എതിർഭാഗത്തുള്ള സ്ഥലത്താണ്‌ ഇത്‌ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. അതോടൊപ്പം ഐഎംസിഎച്ചിലെ ഇൻസിനറേറ്ററും ഇവിടേക്ക് മാറ്റും. ഇതോടെ ഖരമാലിന്യം അതത് ദിവസം സംസ്‌കരിക്കാനാകും. എന്നാൽ നേരത്തെയുള്ള 500 ലോഡിലേറെ ഖരമാലിന്യം എസ്ടിപിക്ക് സമീപം സംഭരിച്ചുവച്ചിട്ടുണ്ട്.   Read on deshabhimani.com

Related News