ദുരന്തബാധിതർക്കൊപ്പം 
സർക്കാരുണ്ടാകും: മന്ത്രി ശശീന്ദ്രൻ

വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ പ്രദേശം മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശിക്കുന്നു


നാദാപുരം  വിലങ്ങാട് ഉരുൾപൊട്ടലിൽ സർവവും നഷ്ടമായവരുടെ ജീവിതപ്രയാസം പരിഹരിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുത്ത് പ്രായോഗിക നടപടികളുമായി സർക്കാർ മുന്നോട്ടുപോകും. ക്യാമ്പുകളിൽ കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ശാസ്ത്രീയപഠനം കൂടി നടത്തി പുനരധിവാസം സംബന്ധിച്ച് തീരുമാനമെടുക്കും. വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തത്തിൽ മരിച്ച കുളത്തിങ്കൽ മാത്യുവിന്റെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങളും മഞ്ഞക്കുന്ന് അൽഫോൺസ ചർച്ചും സന്ദർശിച്ചു. ഇ കെ വിജയൻ എംഎൽഎ, ആർഡിഒ പി അൻവർ സാദത്ത്, പഞ്ചായത്ത് പ്രസിഡന്റ്‌ പി സുരയ്യ, വൈസ് പ്രസിഡന്റ്‌ സെൽമ രാജു, എൻ പി വാസു, പ്രേംരാജ് കായക്കൊടി, കരിമ്പിൽ ദിവാകരൻ, ഷാജു പ്ലാക്കൽ, വിനീഷ് എബ്രഹാം, ജോണി മുല്ലകുന്നേൽ, സജീഷ് കെ പി എന്നിവരും ഒപ്പമുണ്ടായി. Read on deshabhimani.com

Related News