ചെണ്ടുമല്ലി കൃഷി വിളവെടുത്തു

അരിക്കുളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ എ എം സുഗതൻ നിർവഹിക്കുന്നു


കൊയിലാണ്ടി  അരിക്കുളം പഞ്ചായത്തും കൃഷിഭവനും ചേർന്ന് 13 കാർഷിക കൂട്ടായ്മകളിൽ ചെണ്ടുമല്ലി കൃഷിയിറക്കി. ഇതിൽ ഊരള്ളൂർ കോട്ടുക്കുന്നിലെ സമൃദ്ധി കൃഷി കൂട്ടായ്മയിൽ നടത്തിയ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ എ എം സുഗതൻ  നിർവഹിച്ചു.  സിഡിഎസ് ചെയർപേഴ്സൺ ബീന തൈക്കണ്ടി അധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻമാരായ എം പ്രകാശൻ, എൻ വി നജീഷ് കുമാർ, കൃഷി ഓഫീസർ അമൃത ബാബു, സി രാധ, വി ബഷീർ, എം കെ റീത്ത, ഇ കെ ശശി തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News