അശോകന്‌ സ്വന്തമാകുന്നത്‌ 
7 വർഷത്തെ സ്വപ് നം

നാദാപുരം ഇയ്യങ്കോട്‌ എടോമ്പ്രംകണ്ടി അശോകന്റെ പരാതി കേൾക്കുന്ന മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌


  വടകര ജീവിതാശ്രയമായിരുന്ന തൊഴിൽ തുടരാൻ മുച്ചക്ര വാഹനം വേണമെന്ന ആവശ്യവും ഒപ്പം ആശങ്കയും പേറിയാണ്‌ നാദാപുരം ഇയ്യങ്കോട്‌ എടോമ്പ്രംകണ്ടി അശോകൻ വടകരയിൽ ‘കരുതലും കൈത്താങ്ങും’ താലൂക്ക് അദാലത്തിൽ എത്തിയത്‌. ഭിന്നശേഷിക്കാരനായ അശോകൻ  ഈ ആവശ്യവുമായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ്‌ അദാലത്തിലേക്ക്‌ അപേക്ഷയുമായി എത്തിയത്‌. അശോകനടുത്തേക്ക്‌ വന്ന മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പരാതി കേട്ടു. സാധ്യത പരിശോധിച്ച്‌ ജില്ലാ പഞ്ചായത്ത്‌ പദ്ധതിയിൽപെടുത്തി നടപടി സ്വീകരിക്കാൻ സാമൂഹ്യനീതി ഓഫീസറോടും നിർദേശിച്ചു. ‘ഒരുപാട്‌ നാളായുള്ള ആവശ്യമാണ്‌. നടക്കുമെന്ന്‌  പ്രതീക്ഷയുണ്ട്‌’–- മന്ത്രിയുടെ ഉറപ്പിലുള്ള ആശ്വാസം അശോകൻ പങ്കുവച്ചു. ലോട്ടറി ടിക്കറ്റ്‌ വിറ്റ്‌ ജീവിക്കുന്ന അശോകന്റെ ഏഴുവർഷമായുള്ള ആവശ്യമായിരുന്നു മുച്ചക്ര വാഹനം. ശാരീരിക വെല്ലുവിളി നേരിട്ടിരുന്ന കാലിൽ വീണ്ടും പരിക്കുപറ്റിയതോടെ യാത്ര കൂടുതൽ ദുരിതപൂർണമായി. അഞ്ച്‌ വർഷമായി വീട്ടിലാണ്‌.    Read on deshabhimani.com

Related News