സാങ്കേതിക കുരുക്കഴിഞ്ഞു; ബാലുശേരി 
മിനി സിവിൽസ്റ്റേഷൻ നിർമാണം തുടങ്ങി

ബാലുശേരി മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനായി മണ്ണെടുപ്പ് 
തുടങ്ങിയപ്പോള്‍


ബാലുശേരി സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയ ബാലുശേരി മിനിസിവിൽസ്റ്റേഷന്റെ    നിർമാണ പ്രവൃത്തി തുടങ്ങി. ബാലുശേരി പഞ്ചായത്തിലെ പറമ്പിന്റെ മുകളിൽ നിർമിക്കുന്ന  കെട്ടിടത്തിനായുള്ള മണ്ണെടുക്കൽ പ്രവൃത്തിയാണ്  തുടങ്ങിയത്.  രണ്ട് വർഷമാണ്  നിർമാണ കരാർ കാലാവധി. 2021 സെപ്‌തംബറിൽ  മന്ത്രി പി എ മുഹമ്മദ് റിയാസാണ്  പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. മണ്ണെടുക്കൽ കരാറെടുത്തയാൾ പണി തുടങ്ങാത്തതായിരുന്നു തുടക്കത്തിൽ പ്രയാസമുണ്ടാക്കിയത്. ആദ്യം കരാറെടുത്തയാൾ  പിന്മാറിയതോടെ റീ ടെൻഡർ ചെയ്യേണ്ടിവന്നു. ജി-യോളജി വകുപ്പിന്റെ ഉൾപ്പെടെയുള്ള സാങ്കേതിക അനുമതിവാങ്ങിയാണ്‌  ഇപ്പോൾ പ്രവൃത്തി ആരംഭിച്ചത്.  നീക്കം ചെയ്യുന്ന മണ്ണ് ദേശീയപാതാ നിർമാണത്തിനായാണ് ഉപയോഗിക്കുന്നത്. മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്‌ 15 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. പഴയ വില്ലേജ് ഓഫിസിന്‌ പിറകിലായി റവന്യൂ വകുപ്പിന്റെ കൈവശമുള്ള 72 സെന്റ് സ്ഥലത്താണ് കെട്ടിടം വരുന്നത്.  നിലവിലെ വില്ലേജ് ഓഫീസ് കോക്കല്ലൂരിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.  സബ് ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, എംപ്ലോയ്‌മെന്റ്  ഓഫീസ്, അഗ്രികൾച്ചറൽ ഓഫീസ്, എക്സൈസ് ഓഫീസ്, ഐസിഡിഎസ് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ സർക്കാർ ഓഫീസുകളെല്ലാം മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറും. നിർമാൺ കൺസ്ട്രക്‌ഷൻ കമ്പനിയാണ് കരാറെടുത്തത്. Read on deshabhimani.com

Related News