ലോക മാനസികാരോഗ്യ ദിനാചരണം

ഒളവണ്ണ പഞ്ചായത്ത് പരിസരത്ത് നടന്ന ഫ്ലാഷ് മോബിൽനിന്ന്


 കോഴിക്കോട് ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ബ്രാഞ്ചും തലക്കുളത്തൂർ ടാംടൺ അബ്ദുൽ അസീസ് മെമ്മോറിയൽ മാനസ് സെന്ററും കോഴിക്കോട് സൈക്യാട്രിക് ഗിൽഡും ചേർന്ന് ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ബ്രാഞ്ച് പ്രസിഡന്റ് ഡോ. മോഹൻസുന്ദരം ഉദ്ഘാടനംചെയ്തു. സൊസൈറ്റി ഫോർ മെന്റൽ ഹെൽത്ത് പ്രസിഡന്റ്  പി പി മുഹമ്മദ് ഹസൻ അധ്യക്ഷനായി. മെഡിക്കൽ കോളേജ് അസി. പ്രൊഫ. ഡോ. ടോം വർഗീസ് പ്രഭാഷണം നടത്തി.  അഡ്വ. പി പ്രദീപ് കുമാർ സ്വാഗതവും  പി ടി മൊയ്തീൻ കോയ നന്ദിയും പറഞ്ഞു. പന്തീരാങ്കാവ് ഒളവണ്ണ പഞ്ചായത്തും ജെൻഡർ റിസോഴ്‌സ് സെന്ററും കുടുംബശ്രീ സിഡിഎസും സംയുക്തമായി ലോക മാനസികാരോഗ്യദിനം ആചരിച്ചു. ഫ്ലാഷ്‌ മോബ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ പി ശാരുതി, പഞ്ചായത്ത് സെക്രട്ടറി പി ജി അനിൽകുമാർ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ പി ബാബുരാജൻ, പി മിനി, എം സിന്ധു, കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ്‌ രമ്യ തുടങ്ങിയവർ സംസാരിച്ചു. വെള്ളിമാട്‌കുന്ന്‌  ലീഗൽ സർവീസ് അതോറിറ്റി നേതൃത്വത്തിൽ ജെഡിടി ഇസ്ലാമിക് ഹയർ സെക്കൻഡറി സ്കൂളിൽ  ലോക മാനസികാരോഗ്യ ദിന ബോധവൽക്കരണ  ക്ലാസ് നടത്തി. പി ടി എ പ്രസിഡന്റ്‌ നവാസ് ഉദ്‌ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ഇ അബ്ദുൾ കബീർ അധ്യക്ഷനായി. സുലൈമാൻ, കെ മിനി  എന്നിവർ സംസാരിച്ചു.  പ്രദീപ് ഗോപിനാഥ് സ്വാഗതവും സി പി റഷീദ് പൂനൂർ  നന്ദിയും പറഞ്ഞു. അഡ്വ.  ശരൺ പ്രേം ക്ലാസെടുത്തു. Read on deshabhimani.com

Related News