നന്ദി, ഒപ്പംനിന്നതിന്
കോഴിക്കോട് മൈതാനത്ത് വിസ്മയം തീര്‍ത്തവരെ വരവേറ്റ് നഗരം. പ്രഥമ സൂപ്പർ ലീഗ് കേരള കിരീടം നേടിയ കലിക്കറ്റ് എഫ്സിക്ക് നഗരം നൽകിയത് ഹൃദയംകൊണ്ടുള്ള ‘ലോങ്പാസ്’. ആദ്യ സീസണിലെ പിന്തുണ എല്ലാകാലത്തും എല്ലാ ഗ്രൗണ്ടിലും നല്‍കുമെന്ന ആരാധകരുടെ ഉറപ്പില്‍ മനംനിറഞ്ഞ് ടീമും. ട്രോഫിയുമായി ടീം തുറന്ന വാഹനത്തില്‍ നഗരംചുറ്റി. കോര്‍പറേഷന്‍ ഇം എം എസ് സ്റ്റേഡിയത്തില്‍നിന്നായിരുന്നു തുടക്കം. വിജയ യാത്ര കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഫ്ലാഗ് ഓഫ്ചെയ്തു. ഡോലക് വാദ്യസംഘമായിരുന്നു മുന്നിൽ. തൊട്ടുപിറകിലായി കലിക്കറ്റ് എഫ് സി ടീം. അകമ്പടിയായി ബൈക്കിലും കാറിലുമായി ആരാധക കൂട്ടം. ആര്‍പ്പുവിളിയും കൈയടിയും ഏറ്റുവാങ്ങി നഗരപാത കൈയടക്കി ബീച്ചിലെ സ്വീകരണ കേന്ദ്രത്തിലേക്ക്. കാത്തുനിന്ന ആയിരക്കണക്കിന് ആരാധകര്‍ക്കിടയിലേക്ക് കപ്പുമായി ടീം ഇറങ്ങി. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, കെഎഎഫ് പ്രസിഡന്റ് നവാസ് മീരാന്‍, കലിക്കറ്റ് എഫ് സി ഉടമ വി കെ മാത്യൂസ്, സിഇഒ മാത്യു ജോസഫ്, കോച്ച് ഇയാന്‍ ഗലന്‍ എന്നിവര്‍ സംസാരിച്ചു. എംഎച്ച്ആര്‍, എസ്എ, ജോക്കര്‍ ടീം അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി. Read on deshabhimani.com