വാണിമേൽ സ്കൂൾ ജേതാക്കൾ
കോഴിക്കോട് കലയുടെ ഏഴഴക് വിടർത്തിയ ‘മഴവില്ല് 2024’ ബഡ്‌സ് ജില്ലാ കലോത്സവത്തിൽ 70 പോയിന്റുമായി വാണിമേൽ സ്കൂൾ ജേതാക്കൾ. പുതുപ്പാടി ബഡ്സ് സ്കൂൾ (27) രണ്ടാംസ്ഥാനവും മാവൂർ ബഡ്സ് സ്കൂൾ മൂന്നാം സ്ഥാനവും (24) നേടി. 40 ബഡ്‌സ് സ്ഥാപനങ്ങളിൽനിന്നായി മുന്നൂറ്റമ്പതിലധികം കുട്ടികളാണ് പങ്കെടുത്തത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. വിജയികൾക്ക് കുടുംബശ്രീ എക്സിക്യുട്ടീവ് അംഗം കെ കെ ലതിക ട്രോഫി വിതരണം ചെയ്തു. തൂണേരി പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ --ഓർഡിനേറ്റർ പി സി കവിത, അസി. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർമാരായ പി സൂരജ്, പി എൻ സുശീല, ജില്ലാ പ്രോഗ്രാം മാനേജർ ആർ അനഘ എന്നിവർ സംസാരിച്ചു. Read on deshabhimani.com