പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം പുരസ്കാര നിറവിൽ

പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം


പേരാമ്പ്ര ആരോഗ്യ വകുപ്പിന്റെ 2023–--24 വർഷത്തെ കായകൽപ്പ് അവാർഡിൽ ജില്ലയിൽ ഒന്നാം സ്ഥാനം ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്. 97.5 മാർക്കോടെയാണ്  ഒന്നാമതായത്. ജില്ലയിൽ കക്കോടി എഫ്എച്ച്സിയുമായി ഒന്നാം സ്ഥാനം പങ്കിട്ട പെരുവണ്ണാമൂഴിക്ക് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. മലയോര മേഖലയിൽ അവികസിതമായി കിടന്ന പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടപ്പാക്കിയ ബഹുമുഖമായ വികസന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.  ഫലവൃക്ഷത്തൈകളും പ്രത്യേക തരം ഔഷധസസ്യങ്ങളും നട്ടുപിടിപ്പിച്ച് ആശുപത്രി പരിസരം മനോഹരമാക്കി. അതിദരിദ്രർ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് സൗജന്യമായി മരുന്നുവിതരണം ആരംഭിച്ചു. എം വി ആർ കാൻസർ സെന്ററുമായി സഹകരിച്ച് ക്യാൻസർ നിർണയ ക്യാമ്പ് നടത്തി. ആശുപത്രിയിൽ കോൺഫറൻസ്ഹാൾ, മോഡുലാർ ഫാർമസി, ആധുനിക സൗകര്യങ്ങളുള്ള  ലാബ്, കുത്തിവയ്‌പ്പിന്‌ പ്രത്യേക കെട്ടിടം, ജെൻഡർ  പാർക്ക് എന്നിവ നിർമിച്ചു.  ഇ ഹെൽത്ത് പദ്ധതി നടപ്പാക്കി.   മാരക രോഗം ബാധിച്ചവർക്ക്‌ സൗജന്യമായി മരുന്ന് വീടുകളിലെത്തിച്ചു. ഭരണസമിതിയുടെയും ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമഫലമാണ് പുതിയ അംഗീകാരമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ കെ സുനിൽ പറഞ്ഞു.   Read on deshabhimani.com

Related News