ആർഎംഎസ്‌ ജീവനക്കാർ ധർണ നടത്തി

ആർഎംഎസ് ജീവനക്കാർ സി ടി ഓഫീസിനു മുമ്പിൽ നടത്തിയ ധർണ സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് ഉദ്‌ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസും ഓൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക്സ് യൂണിയനും ചേർന്ന്‌ ആർഎംഎസ് സിടി ഡിവിഷണൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. റെയിൽവേ വികസനത്തിൽ ഒഴിപ്പിക്കൽ ഭീഷണി നേരിടുന്ന ആർഎംഎസ് ഓഫീസുകൾ സംരക്ഷിക്കുക, തിരൂർ, വടകര, കോഴിക്കോട് ഓഫീസുകൾക്ക് പുതിയ കെട്ടിടം അനുവദിക്കുക, ജിഡിഎസ്‌ ജീവനക്കാർക്ക് റെഗുലർ എൻഗേജ്മെന്റ് ഓർഡർ നൽകുക, ടിആർസിഎ അപ്ഗ്രേഡേഷൻ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ധർണ. സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് ഉദ്ഘാടനം ചെയ്‌തു. എം മണികണ്ഠൻ അധ്യക്ഷനായി. എൻഎഫ്‌പിഇ ആർ3 യൂണിയൻ സർക്കിൾ സെക്രട്ടറി ജെ നൈസാം മുഖ്യപ്രഭാഷണം നടത്തി. വിജയകുമാർ, ടി സന്തോഷ്‌കുമാർ, കെ എസ് ഷിഗിൻ, കെ ശ്രീകല, കെ കെ വിനോദൻ, എം സുഗുണൻ എന്നിവർ സംസാരിച്ചു. ജെ മിഥുൻ സ്വാഗതവും ജിതിൻ പ്രകാശ് നന്ദിയും പറഞ്ഞു. ഉന്നയിച്ച വിഷയങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഒക്ടോബർ എട്ടിന്‌ പിഎംജി ഓഫീസ്‌ ധർണ നടത്താനാണ്‌ തീരുമാനം. Read on deshabhimani.com

Related News