നിറംവേണ്ട, രുചി മതി

പാലോറ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ നിറമില്ലാത്ത ഭക്ഷണം പാചകം ചെയ്യുന്നു


ബാലുശേരി  പാലോറ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ്‌ നിറമുള്ള ഭക്ഷണങ്ങൾക്കെതിരെയുള്ള ബോധവൽക്കരണവുമായി  "പാഠം പാചകം ’തുടങ്ങി. നിറമുള്ള ഭക്ഷണങ്ങളും പലഹാരവും തിരിച്ചറിയുകയും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്‌ കുട്ടികളെ പഠിപ്പിക്കുകയും  അതുവഴി ഓരോ കുടുംബത്തെയും  ബോധവൽക്കരിക്കുകയുമാണ്‌  ഈ പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്‌.    സ്വാതന്ത്ര്യദിന ആഘോഷവേളയിലാണ്  ആരംഭം. ആദ്യദിനത്തിൽ  അരിയുണ്ട നിർമാണത്തിൽ കുട്ടികൾ പരിശീലനം നേടി. സ്കൗട്ടിങ്‌ മുന്നോട്ടുവെക്കുന്ന ലേണിങ് ബൈ ഡൂയിങ് എന്ന ആശയവും ഇതുവഴി നടപ്പാക്കുകയാണ്‌. വരുംദിവസങ്ങളിൽ വീടുകളിലുണ്ടാക്കുന്ന പരമ്പരാഗത പലഹാരങ്ങൾ  പരിചയപ്പെടുത്തുകയും അവ പാചകം ചെയ്യുന്നവിധം കുട്ടികളെയും  രക്ഷിതാക്കളെയും പരിശീലിപ്പിക്കുകയും ചെയ്യും. ആദ്യദിനത്തിലെ അരിയുണ്ട നിർമാണത്തിന്‌ മിനാ ഫാത്തിമ, സി അഫ്ര, എം പി വേദാത്മിക,  പി ആർ ആദിത്യൻ, സംവേദ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News