ഓണമാഘോഷിക്കാം ഖാദിക്കൊപ്പം

കോഴിക്കോട് സർവോദയ സംഘം ഖാദി ഗ്രാമോദ്യോഗ് എംമ്പോറിയത്തിൽ ആരംഭിച്ച ഓണം മേളയിൽനിന്ന്


കോഴിക്കോട്  ചേമഞ്ചേരി കുപ്പടം ദോത്തി മുതൽ ഒഡിഷയിൽനിന്നുള്ള ജൂട്ട് സിൽക്ക് സാരി വരെ. ആയുർവേദ സൗന്ദര്യവർധക വസ്തുക്കളും പാലക്കാടൻ മൺപാത്രങ്ങളും   വേറെയുമുണ്ട്. വീട്ടിലേക്ക് വേണ്ടതെല്ലാം ഒരുക്കി വൈവിധ്യങ്ങളുടെ കലവറ തുറക്കുകയാണ് കോഴിക്കോട് സർവോദയ സംഘം നേതൃത്വത്തിൽ മിഠായിത്തെരുവ്  ഖാദി ​ഗ്രാമോദ്യോ​ഗ് എമ്പോറിയത്തിലെ ഖാദി ഓണം മേള.    ചാരുകസേര, ദിവാൻകോട്ട് തുടങ്ങിയ ഫർണിച്ചറുകൾ ഓർഡർ  എടുത്ത്  നിർമിച്ചുനൽകും. വീട് അലങ്കരിക്കാൻ മണ്ണിൽ തീർത്ത രൂപങ്ങളുമുണ്ട്. മധുരമേകാൻ വ്യത്യസ്ത പായസങ്ങളും ഐസ്ക്രീം ഉൽപ്പന്നങ്ങളും കഴിക്കാൻ ഹണിഹട്ടും ഒരുങ്ങി.   തുണിത്തരങ്ങൾക്ക് 30 ഉം കരകൗശലവസ്തുക്കൾ ഉൾപ്പെടെയുള്ളവയ്‌ക്ക്‌ 10 ഉം ശതമാനം കിഴിവുണ്ട്‌. പലിശരഹിത തവണ വ്യവസ്ഥകളിലൂടെയും സാധനങ്ങൾ വാങ്ങാം. 1000 രൂപയുടെ പർച്ചേസിന്‌ സമ്മാന കൂപ്പണുമുണ്ട്. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് സന്ദർശന സമയം.  സെപ്തംബർ 14ന് സമാപിക്കും. മേള എം കെ രാഘവൻ എംപി ഉദ്ഘാടനംചെയ്തു. സർവോദയ സംഘം പ്രസിഡന്റ് കെ കെ മുരളീധരൻ അധ്യക്ഷനായി. മക്കട വെസ്‌റ്റ്‌ എൽപി സ്കൂൾ പ്രധാനാധ്യാപിക എം കെ അനിത ആദ്യവിൽപ്പന ഏറ്റുവാങ്ങി.  എമ്പോറിയം മാനേജർ കെ വിനോദ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘം സെക്രട്ടറി പി വിശ്വൻ സ്വാഗതവും ട്രഷറർ എം കെ ശ്യാംപ്രസാദ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News