സിപിഐ എം ജില്ലാ സമ്മേളനം: സ്വാഗതസംഘമായി

സിപിഐ എം ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു


വടകര ജനുവരി 29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന സിപിഐ എം  ജില്ലാ സമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. വടകര കൃഷ്ണകൃപ കല്യാണ മണ്ഡപത്തിൽ സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്‌തു. കെ പി ബിന്ദു അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ ദിവാകരൻ, കെ പുഷ്പജ, കെ കെ മുഹമ്മദ്, എംഎൽഎമാരായ കെ പി കുഞ്ഞമ്മദ് കുട്ടി, കാനത്തിൽ ജമീല തുടങ്ങിയവർ പങ്കെടുത്തു. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ സ്വാഗതം പറഞ്ഞു.   501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികൾ: കെ പി ബിന്ദു (ചെയർപേഴ്സൺ), പി കെ ദിവാകരൻ, രമേശൻ പാലേരി, ഡോ. തുളസീദാസ്, പി എം ലീന, പി കെ കൃഷ്ണദാസ്, എം നാരായണൻ, ആർ ഗോപാലൻ (വൈസ് ചെയർമാൻമാർ), സി ഭാസ്കരൻ (കൺവീനർ), കെ പുഷ്പജ, ടി പി ബിനീഷ്, പി കെ ശശി, ടി സി രമേശൻ, ആർ ബാലറാം, കെ കെ ബിജുള, ടി കെ അഷറഫ്, പി പി ചന്ദ്രശേഖരൻ, കെ പി ഗിരിജ (ജോ. കൺവീനർമാർ), ടി പി ഗോപാലൻ (ട്രഷറർ). Read on deshabhimani.com

Related News