ഓടിക്കൊണ്ടിരിക്കേ 
കാറിന് തീപിടിച്ചു



മുക്കം സംസ്ഥാനപാതയിൽ മുക്കത്തിനടുത്ത കറുത്ത പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബുധൻ പകൽ രണ്ടരയോടെയാണ് സംഭവം. വാഹനം ഉടൻ തന്നെ  റോഡ് സൈഡിലേക്ക് ഒതുക്കി യാത്രക്കാർ പുറത്തിറങ്ങി. കാർ പൂർണമായും കത്തി. കറുത്ത പറമ്പ് സ്വദേശി ഒ കെ ജസീമിന്റേതാണ്‌ കാർ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാ സേന തീയണച്ചു. അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ പി എം അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. Read on deshabhimani.com

Related News