നിർത്തിയിട്ട ലോറിയിലിടിച്ച് കാറിന് തീപിടിച്ചു

മുക്കം നഗരത്തിൽ അപകടത്തിൽപ്പെട്ട കാർ കത്തുന്നു


മുക്കം  പി സി ജങ്‌ഷനിൽ നിർത്തിയിട്ട പിക്കപ്പ് ലോറിയിലിടിച്ച് ഇന്നോവ കാറിന് തീപിടിച്ചു. ആളപായമില്ല. മുക്കം അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ചൊവ്വ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. സംസ്ഥാന പാതയിൽ  അരീക്കോട് ഭാഗത്തുനിന്ന്‌ മുക്കത്തേക്ക് വന്ന  കാർ നിർത്തിയിട്ട പിക്കപ്പ് ലോറിയിലിടിച്ച്‌ തീപിടിക്കുകയായിരുന്നു.   മുത്തേരി മാങ്ങാപ്പൊയിൽ സ്വദേശിയുടേതാണ് കത്തിയ കാർ. Read on deshabhimani.com

Related News