സംഗീതമേ വെളിച്ചം...
കോഴിക്കോട് വയലിൻ തന്ത്രികളിൽ മാന്ത്രികസംഗീതം തീർത്ത് വയലിനിസ്റ്റ് പി എസ് രാമചന്ദ്രൻ. മ്യൂസിക് ഓൺ സ്ട്രിങ്സ് എന്ന പേരിൽ കലിക്കറ്റ് ടവറിൽ നടന്ന പരിപാടിയിലാണ് 30 ഗാനങ്ങൾ വയലിനിൽ വായിച്ച് വിസ്മയമൊരുക്കിയത്. 2014ൽ സെറിബെല്ലാർ സ്ട്രോക്ക് ബാധിച്ച് ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട രാമചന്ദ്രൻ സംഗീതം ജീവിതത്തിന്റെ വെളിച്ചമാക്കി മാറ്റുകയായിരുന്നു. എം എസ് വിശ്വനാഥൻ, സലീൽ ചൗധരി, വി ദക്ഷിണാമൂർത്തി തുടങ്ങിയ പ്രഗത്ഭരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇതിനകം മൂവായിരത്തിലധികം പാട്ടുകൾക്ക് വയലിൻ വായിച്ചു. ഈറനുടുത്തുംകൊണ്ട്, ഇക്കരെയാണെന്റെ താമസം തുടങ്ങി ആദ്യ പത്ത് ഗാനങ്ങൾ എം എസ് ബാബുരാജിനുള്ള ആദരമായിരുന്നു. റീഗൽ സിനിമാസും പി ഭാസ്‌കരൻ ഫൗണ്ടേഷനും സംഗീതമേ ജീവിതം ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച സംഗീതനിശയിൽ ഗായകൻ ഉണ്ണി മേനോൻ മുഖ്യാതിഥിയായി. സിനിമാ പിന്നണിഗാന രംഗത്ത് 40 വർഷം പൂർത്തിയാക്കിയ ഉണ്ണി മേനോനെ ചടങ്ങിൽ ആദരിച്ചു. Read on deshabhimani.com