സിപിഐ എം സ്വാതന്ത്ര്യദിനാഘോഷം

സി എച്ച്‌ കണാരൻ സ്‌മാരകത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ പതാക 
ഉയർത്തുന്നു


കോഴിക്കോട്‌ സിപിഐ എം നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പാർടി ഓഫീസുകൾ അലങ്കരിച്ചും ദേശീയപതാക ഉയർത്തിയും മധുരപലഹാരം വിതരണംചെയ്‌തുമായിരുന്നു ആഘോഷം.  ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച്‌ കണാരൻ സ്‌മാരകത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ പതാക ഉയർത്തി. ഏരിയ, ലോക്കൽ കമ്മിറ്റി ഓഫീസുകളിലും പതാകയുയർത്തി. പ്രാദേശികമായും വിവിധ ഓഫീസുകളിൽ ദേശീയപതാക ഉയർത്തി. പ്രഭാഷണവും സ്വാതന്ത്ര്യസമര സ്‌മരണകളുണർത്തുന്ന വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. Read on deshabhimani.com

Related News