തിരുവോണനാളിൽ വഴിമുടക്കി 
ക്ഷേത്രവളപ്പിൽ ആർഎസ്എസ് ശാഖ



ഫറോക്ക്   തിരുവോണ ദിവസം ജനങ്ങളുടെ വഴി തടസ്സപ്പെടുത്തിയും വാഹനങ്ങൾ നിർത്തുന്ന സ്ഥലം അടച്ചുകെട്ടിയും ക്ഷേത്രവളപ്പിൽ ആർഎസ്എസ് ശാഖ. ഫറോക്ക് നല്ലൂർ ശിവക്ഷേത്രത്തിൽ ഞായർ രാവിലെ എട്ടു മുതൽ ഒമ്പതു വരെയാണ് പിൻവശത്തെ വഴിയും വാഹന പാർക്കിങ് ഇടവും ചങ്ങലയിട്ട് അടച്ച്‌ ക്ഷേത്രവളപ്പിൽ ശാഖ നടത്തിയത്. നാട്ടുകാർ പ്രതിഷേധത്തെ തുടർന്ന്‌ പൊലീസെത്തിയപ്പോൾ ശാഖ നിർത്തുകയായിരുന്നു. ക്ഷേത്രവളപ്പിൽ പിൻവശത്താണ് ക്ഷേത്രത്തിലേക്ക്‌ വരുന്നവരുടെ വാഹനങ്ങൾ നിർത്തുക. തിരുവോണ ദിവസമായതിനാൽ രാവിലെ മുതൽ കൂടുതൽ പേർ ക്ഷേത്രത്തിൽ എത്തിയെങ്കിലും പാർക്കിങ്‌ സ്ഥലം അടച്ചുകെട്ടി ശാഖ തുടങ്ങിയതിനാൽ പലർക്കും വാഹനം വഴിയിൽ നിർത്തിയിടേണ്ടി വന്നു. വൈകാതെ പെരുമുഖം റോഡ് സ്തംഭിച്ചതോടെ  നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ചങ്ങലപ്പൂട്ട് മാറ്റി വഴി തുറന്നതോടെ പ്രതിരോധിക്കാൻ ആർഎസ്എസുകാർ തുനിഞ്ഞെങ്കിലും ജനരോഷവും പൊലീസ് ഇടപെടലും കാരണം ശാഖ ഉടൻ നിർത്തുകയായിരുന്നു. ക്ഷേത്രവളപ്പിൽ ശാഖ നടത്തുന്നതിന് വിലക്ക് നിലനിൽക്കെയാണ് ആർഎസ്എസ് ശാഖ നടത്തിയത്. Read on deshabhimani.com

Related News