കോഴിക്കോട് ജില്ലയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍
കോഴിക്കോട് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കോൺഗ്രസ് ഞായറാഴ്ച ജില്ലയിൽ ഹർത്താലിന് ആഹ്വാനംചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ആവശ്യ സർവീസുകളെയും വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളെയും ഹർത്താലിൽനിന്ന് ഒഴിവാക്കുമെന്ന് എം കെ രാഘവൻ എംപി, ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ ജയന്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും. തെരഞ്ഞെടുപ്പിന് സംരക്ഷണം ഒരുക്കുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കും പൊലീസിനുമെതിരെ തിങ്കളാഴ്ച കോടതി അലക്ഷ്യത്തിന് കേസ് നൽകുമെന്നും പറഞ്ഞു. Read on deshabhimani.com